കാരലൈന വെടിവയ്പ്: പ്രതിക്കു വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്
BY Sumeera SMR26 May 2016 3:18 AM GMT
Sumeera SMR26 May 2016 3:18 AM GMT
വാഷിങ്ടണ്‍: യുഎസിലെ സൗത്ത് കാരലൈനയില്‍ കറുത്ത വര്‍ഗക്കാരായ ഒന്‍പതുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഡൈലാന്‍ റൂഫിന് (22) വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്. ചാര്‍ലെസ്റ്റണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെഥഡോളസിസ്റ്റ് എപിസ്കോപ്പല് പള്ളിയിലെ ബൈബിള്‍ പഠനക്ലാസിലെ വിദ്യാര്‍ഥികളായിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കറുത്ത വര്‍ഗക്കാര്‍ക്കുനേരെ ഡൈലാന്‍ റൂഫ് വച്ചുപുലര്‍ത്തിയ വംശീയവെറുപ്പാണ് കൊലപാതക കാരണമായത്.
Next Story