kozhikode local

കാരപ്പറമ്പില്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു

കോഴിക്കോട്: കാരപ്പറമ്പില്‍ വര്‍ക്ക് ഷോപ്പിനു തീപിടിച്ചു. ഹോമിയോ ആശുപത്രിയ്ക്കു സമീപത്തെ പ്രവീണിന്റെ ഉടമസ്തയിലുള്ള പ്രജേഷ് വര്‍ക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് വര്‍ക്ക് ഷോപ്പിലേക്ക് തീ പടര്‍ന്നതെന്ന് കരുതുന്നു. തീപടര്‍ന്ന ഉടനെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമാട്കുന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.
Next Story

RELATED STORIES

Share it