Sports

കായിക ഓസ്‌കര്‍ ജോകോവിച്ചിനും സെറീനയ്ക്കും

കായിക ഓസ്‌കര്‍ ജോകോവിച്ചിനും സെറീനയ്ക്കും
X
images

ബെര്‍ലിന്‍: കായികലോകത്തെ ഓസ്‌കറെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തൂത്തുവാരി ടെന്നിസ് മറ്റു കായിക ഇനങ്ങളെ നിഷ്പ്രഭമാക്കി.
ജര്‍മന്‍ തലസ്ഥാനനഗരിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോകോവിച്ച് മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പോള്‍ ലോക റാങ്കിങില്‍ തലപ്പത്തുള്ള അമേരിക്കന്‍ ടെന്നിസ് റാണി സെറീന വില്യംസാണ് മികച്ച വനിതാതാരം.
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കരിയറില്‍ മൂന്നാംതവണയുമാണ് ജോകോവിച്ച് ഈ അവാര്‍ഡിന് അവകാശിയാവുന്നത്. സെറീനയ്ക്കും ഇതു മൂന്നാമൂഴമാണ്. നേരത്തേ 2003, 10 വര്‍ഷങ്ങളിലും സെറീന ജേതാവായിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ജോകോവിച്ചിനെക്കൂടാതെ അര്‍ജന്റീന ഫുട്‌ബോളിലെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി, ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട്, നിലവിലെ ഫോര്‍മുല വണ്‍ ലോക ചാംപ്യനായ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍റ്റണ്‍ എന്നിവരും അന്തിമ ലിസ്റ്റിലുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാ ങ്ങിയ ശേഷം ജോകോവിച്ച് പ്രതികരിച്ചു.
''ടെന്നിസില്‍ സെര്‍ബിയയുടെ ടീം മികച്ചതാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിയില്ലായിരുന്നു. കൂടാതെ എന്നെ ഉയരങ്ങളിലെത്തിച്ച ടെന്നിസിനോടുള്ള സ്‌നേഹവും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നു. വളരെ വ്യത്യസ്തമായ രീതികളില്‍ ടെന്നിസ് എന്നെ സ്വാധീനിച്ചിട്ടുണ്ട്''- ജോകോവിച്ച് മനസ്സ്തുറന്നു. ഫോര്‍മുല വണ്ണില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന നികോ റോസ്ബര്‍ഗില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ബ്രേക്ത്രൂ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഗോള്‍ഫ് താരം ജോര്‍ഡ ന്‍ സ്‌പെയ്ത്തിനു ലഭിച്ചപ്പോള്‍ ടീം ഓഫ് ദി ഇയര്‍ അവാര്‍ഡ് ന്യൂസിലന്‍ഡ് റഗ്ബി ടീമിനാണ്.
Next Story

RELATED STORIES

Share it