Alappuzha local

കായംകുളം ജലോല്‍സവം; കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ ഒന്നാമതെത്തി

കായംകുളം: കായംകുളം ജലോല്‍സവം കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ ഒന്നാമതെത്തി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഞ്ചാമത് കായംകുളം ജലോത്സവത്തില്‍ കണ്ടല്ലൂര്‍ കുന്നേല്‍ കിഴക്കതില്‍ ബോട്ട്ക്ലബ് വക ജ്യോതിനാരയണന്‍ ക്യാപ്റ്റനായിട്ടുള്ള കാട്ടില്‍തെക്കതില്‍ ചുണ്ടനാണ് ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം കാരിച്ചാല്‍, മൂന്നാം സ്ഥാനം ദേവസ് എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ കരസ്ഥമാക്കി.ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം സ്ഥാനം ചമ്പക്കുളവും രണ്ടാം സ്ഥാനം സെന്റ്പയസ് ടെന്‍തും നേടി. സെക്കന്റ് ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം സ്ഥാനം ജവഹര്‍ തായങ്കരിയും രണ്ടാം സ്ഥാനം സെന്റ് ജോര്‍ജ്ജും നേടി. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളില്‍ ഒന്നാം സ്ഥാനം തൃക്കുന്നപ്പുഴയും രണ്ടാം സ്ഥാനം തത്വമസിയും നേടി.ഇരുട്ടുകുത്തി (ഓടി) ഫൈനലില്‍ ദാനിയേല്‍ ഒന്നാം സ്ഥാനം നേടി.
വള്ളംകളിക്കിടെ വാട്ടര്‍ സ്‌കേറ്റിങും നടന്നു.വള്ളംകളി മല്‍സരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.സി കെ സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംഎല്‍എ മാസ് ഡ്രില്‍ ഫഌഗ്ഓഫ് ചെയ്തു.നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍ ശിവദാസന്‍ പതാക ഉയര്‍ത്തി.
കലക്ടര്‍ എം പത്മകുമാര്‍ പ്രസംഗിച്ചു.സമ്മാനദാനം ഗോകുലം ഗോപാലന്‍ നിര്‍വ്വഹിച്ചു. കായംകുളം ജലോത്സവത്തിന് ഇപ്പോള്‍ നല്‍കുന്ന 7 ലക്ഷം രൂപയുടെ ഗ്രാന്റ് അപര്യാപ്തമാണെന്ന് സി കെ സദാശിവന്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് തുക 10 ലക്ഷമായി വര്‍ദ്ധിപ്പിക്കുന്നതിന് മന്ത്രി അനില്‍കുമാറിനോടു ശുപാര്‍ശ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it