Flash News

കാമുകന്റെ ഹൃദയം പുറത്തെടുത്ത കേസില്‍ യുവതിക്ക് വധശിക്ഷ

കാമുകന്റെ ഹൃദയം പുറത്തെടുത്ത കേസില്‍ യുവതിക്ക് വധശിക്ഷ
X
knife-stabbing

ധാക്ക: കാമുകന്റെ ഹൃദയം മുറിച്ചു പുറത്തെടുത്ത കേസില്‍ യുവതിക്ക് വധശിക്ഷ. ബംഗ്ലാദേശിലെ തെക്കു പടിഞ്ഞാറന്‍ പട്ടണമായ ഖുല്‍ന സ്വദേശി ഫാത്തിമ അഖ്തര്‍ സൊനാലിയെയാണ് വധശിക്ഷക്കുവിധിച്ചത്. കാമുകന്‍ തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുകയും ചെയ്തതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. രാജ്യത്ത് ഒരു സ്ത്രീയെ വധശിക്ഷക്കു വിധിക്കുന്നത് അപൂര്‍വമാണ്. അപൂര്‍വങ്ങളാല്‍ അപൂര്‍വമായി പരിഗണിച്ചായിരുന്നു കോടതിവിധിയെന്നു പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it