കാബൂളിലെ പോലിസ് ആസ്ഥാനത്ത് സ്‌ഫോടനം; 17 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പോലിസ് സ്‌റ്റേഷനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിക്കുക്കകയായിരുന്നുവെന്ന്. ആഭ്യന്തര സഹമന്ത്രി അയ്യൂബ് സാലന്‍ഗി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധയിടങ്ങളിലും അടുത്തിടെ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു.
താലിബാനെതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നാഷണല്‍ സിവില്‍ ഓര്‍ഡര്‍ പോലിസ് ആസ്ഥാനത്തിന്റെ കവാടത്തിലാണ് ആക്രമണമുണ്ടായത്. കാര്‍ബോംബ് ആക്രമണമായിരുന്നുവെന്നാണ് ആദ്യം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. പോലിസില്‍ചേരാനായി എത്തിയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഔദ്യോഗിക സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിനുള്ള ഒരുക്കത്തിനിടെ കനത്ത ശൈത്യകാല ആക്രമണം നടത്തുമെന്ന് താലിബാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it