Flash News

കാപ്പിയ്ക്ക് രുചി കൂട്ടാന്‍ പുതിയ സൂത്രം കണ്ടെത്തി

കാപ്പിയ്ക്ക് രുചി കൂട്ടാന്‍ പുതിയ സൂത്രം കണ്ടെത്തി
X
coffee-hand

ലണ്ടന്‍ : ലോകമെമ്പാടുമുള്ള കാപ്പി പ്രിയര്‍ക്ക് സന്തോഷവാര്‍ത്ത. കാപ്പിയ്ക്ക്് രുചി കൂട്ടാന്‍ പുതിയ തന്ത്രം ഗവേഷകര്‍ കണ്ടെത്തി. കാപ്പിക്കുരു പൊടിയ്ക്കുന്നതിന് തൊട്ടുമുന്‍പ് നന്നായി തണുപ്പിച്ചെടുക്കുകയാണെങ്കില്‍ കാപ്പിയ്ക്ക് രുചികൂടുമെന്നാണ് കണ്ടെത്തല്‍. ബ്രിട്ടീഷ് ഗവേഷകരായ മാക്‌സ് വെല്‍ കൊളോണ-ഡാഷ് വുഡ്, ക്രിസ്റ്റഫര്‍ ഹെന്‍ഡന്‍ എന്നിവരാണ് പുതിയ തന്ത്രം കണ്ടെത്തിയത്. പൊടിച്ചെടുക്കുന്ന രീതിയിലാണ് കാപ്പിയുടെ രുചിയെന്ന് പണ്ടേ ഈ രംഗത്തുള്ളവര്‍ക്കറിയാവുന്ന കാര്യമാണ്. ചൂടാക്കിയും വറുത്തും വെയിലത്തിട്ടുണക്കിയുമൊക്കെ കുരു പൊടിച്ചെടുക്കുന്നത് ഇക്കാരണത്താലാണ്. അതുപോലത്തന്നെ കാപ്പിപ്പൊടിയുടെ തരികളുടെ വലിപ്പവും  ഓരോ തരിയ്ക്കും മറ്റുതരികളുമായുള്ള വലിപ്പത്തിലെ സാമ്യവും രുചി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഈ രണ്ടു ഘടകങ്ങളും നന്നായി കിട്ടാന്‍ പൊടിയ്ക്കുന്നതിന് മുന്‍പ് കുരു നന്നായി തണുപ്പിച്ചെടുത്താല്‍ മതിയെന്നാണ് ഇംഗ്ലണ്ടിലെ ബാത്തില്‍ സ്വന്തമായി ഒരു കാപ്പിക്കട നടത്തുക കൂടി ചെയ്യുന്ന ഗവേഷകര്‍ പറയുന്നത്. തങ്ങളുടെ കണ്ടെത്തല്‍ ആഗോള കാപ്പി വ്യവസായരംഗത്തിന് നല്ലൊരു കാപ്പികുടിച്ചപോലത്തെ ഉന്‍മേഷം നല്‍കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it