കാന്‍സറില്‍ നിന്ന് മുക്തനായെന്ന് ഇന്നസെന്റ് എംപി

അങ്കമാലി: കാന്‍സറില്‍ നിന്ന് താന്‍ പൂര്‍ണമായി മുക്തനായെന്ന് ചലച്ചിത്രതാരവും ചാലക്കുടി എംപിയുമായ ഇന്നസെന്റ് എംപി വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ളവ ചെയ്യേണ്ടിവന്നതു മൂലം കുറച്ചുനാള്‍ മാറി നില്‍ക്കേണ്ടി വന്നു. ഇത് തന്റെ രണ്ടാം ജന്മമാണ്. ദൈവത്തിന്റെയും മരുന്നുകളുടെയും ജനങ്ങളുടെ പ്രാര്‍ഥനയുടെയും സഹായം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കുണ്ടായ കാന്‍സറിനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഒരു പുസ്തകം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജനുവരി അവസാനത്തോടെ ഇതു പ്രസിദ്ധീകരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭകളിലും നടുത്തളത്തില്‍ ഇറങ്ങി സഭ സ്തംഭിപ്പിക്കുന്നത് തെറ്റായ കീഴവഴക്കമാണെന്നും ഇതു ജനാധിപത്യരീതിയല്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തുവാന്‍ പ്രതിഷേധങ്ങള്‍ ആവശ്യമാണ്. അത് സഭയ്ക്കു പുറത്താണു നടത്തേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു. തനിക്ക് രണ്ടാംജന്മം ലഭിച്ചത് ആരോഗ്യരംഗത്ത് എന്തെങ്കിലും ചെയ്യുന്നതിനുവേണ്ടിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം പല സ്ഥലങ്ങളിലും വളരെ ദയനീയമാണ്. ആവശ്യത്തിന് മരുന്നോ ജീവനക്കാരോ ഇല്ലാത്ത പല ആശുപത്രികളിലെയും ദയനീയാവസ്ഥ മാറ്റിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് രോഗ ചികില്‍സച്ചെലവു കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ പ്രധാനമായും നടത്തുന്നതെന്ന് ഇന്നസെ ന്റ് വ്യക്തമാക്കി. ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനാണ് എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിക്കാ ന്‍ ഉദ്ദേശിക്കുന്നത്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വന്നാല്‍ സാധാരണക്കാര്‍ക്ക് ചികില്‍സിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണു നിലവിലുള്ളത്. കുറഞ്ഞ ചെലവില്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ളവ ചെയ്യാനും രോഗികളെ അത് അനുസരിച്ച് ശുശ്രൂഷിക്കുവാനും കഴിഞ്ഞാല്‍ കാന്‍സര്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിനു സഹായകരമായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥയെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it