ernakulam local

കാന്‍സര്‍ രോഗിയെ ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോയി

ആലുവ: അമിത വേഗതയിലായ കാര്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകനെയും ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയതായി പരാതി. ചുണങ്ങംവേലി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ലിസി അലക്‌സാണ്ടര്‍ (64), മകന്‍ ജോജു അലക്‌സാണ്ടര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിസിയുടെ ഇടതുകൈ ഒടിഞ്ഞു. ജോജുവിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഒരു മണിയോടെ ആലുവ അസീസി കപ്പേളയുടെ മുമ്പില്‍വച്ചാണ് അപകടം നടന്നത്. കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി നാല് കീമോതെറാപ്പി കഴിഞ്ഞിരിക്കുകയാണ് ലിസി. ആലുവയിലേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിര്‍ദിശയില്‍ വന്ന കാറാണ് ഇടിച്ചത്.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബൈക്കിന് നേരേ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിസി ബൈക്കില്‍നിന്ന് തെറിച്ചുപോയി. കാറിന്റെ സൈഡ് മിറര്‍ ഇടിച്ചാണ് ജോജുവിന്റെ കൈയ്ക്ക് പരിക്കേറ്റത്. ചെറി റെഡ് നിറമുള്ള വാഗണ്‍ ആര്‍ കാറോ സാന്‍ട്രോ കാറോ ആണ് വന്നിടിച്ചതെന്നാണ് സംശയം.
ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും വാഹന നമ്പര്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ ട്രാഫിക്കിന്റെ സിസി ടിവി കാമറകളിലെയും അശോകപുരം ലുലു ഗോഡൗണിലെ നിരീക്ഷണ കാമറകളിലെയും ദൃശ്യങ്ങള്‍ ആലുവ ട്രാഫിക് പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇവയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ ലിസിയും ജോജുവും ആലുവ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it