Flash News

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് കെപിഎ മജീദ്

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് കെപിഎ മജീദ്
X
kanthapuram

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്കെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്ത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി കാന്തപുരം മുസ്‌ലിം സമുദായത്തെയും മതേതര വിശ്വാസികളെയും വഞ്ചിക്കുകയാണെന്ന് കെപിഎ മജീദ് മുസ്‌ലിം ലീഗ് മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു. മുസ്‌ലിം ലീഗിനെ മുഴുവന്‍ സീറ്റിലും തോല്‍പിക്കാന്‍ വേണ്ടി ബിജെപിയ്ക്ക് വോട്ട് മറിച്ചുനല്‍കാന്‍ നേതൃത്വം നല്‍കിയ കാന്തപുരത്തിന്റെ നടപടി സംഘ്പരിവാറും നരേന്ദ്രമോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ക്കുള്ള പിന്തുണ നല്‍കലാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it