കാന്തപുരം പ്രസിഡന്റ്,ഖലീല്‍ തങ്ങള്‍ ജന. സെക്രട്ടറി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന സാരഥികളെ കോഴിക്കോട്ടു ചേര്‍ന്ന കൗണ്‍സില്‍ തിരഞ്ഞെടുത്തു. മര്‍കസ് കോംപ്ലക്‌സില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കെ പി ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
സാരഥികളായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ (പ്രസിഡന്റ്), സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), എ പി അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി), പി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പൊന്മള, കെ കെ അഹ്മദ്കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പ്രഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, അഡ്വ. എ കെ ഇസ്മാഈല്‍ വഫ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it