World

കാനഡയില്‍ അടുത്ത വര്‍ഷത്തോടെ കഞ്ചാവ് വില്‍പന നിയമവിധേയമാക്കാന്‍ നീക്കം

ഒട്ടാവ: രാജ്യത്ത് കഞ്ചാവ് വില്‍പന നിയമവിധേയമാക്കാനുള്ള നടപടികള്‍ അടുത്തവര്‍ഷത്തോടെ കൈക്കൊള്ളുമെന്ന് കനേഡിയന്‍ ആരോഗ്യമന്ത്രാലയം. നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ തടസ്സങ്ങളില്ലാതെ കഞ്ചാവ് ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രമുഖ പാശ്ചാത്യരാജ്യമായിരിക്കും കാനഡ. അതേസമയം, കുട്ടികളുടെ കൈയില്‍ കഞ്ചാവെത്തുന്നത് വിലക്കുമെന്നും ക്രിമിനലുകള്‍ കഞ്ചാവുല്‍പാദനത്തിലൂടെ ലാഭം നേടുന്നത് തടയുമെന്നും ആരോഗ്യമന്ത്രി ജെയ്ന്‍ ഫില്‍പോട്ട് ഉറപ്പുനല്‍കി. കഞ്ചാവുല്‍പാദനം നിയമവിധേയമാക്കുമെന്നു തിരഞ്ഞെടുപ്പ് പ്രകടനവേളയില്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ വാഗ്ദാനംചെയ്തിരുന്നു. പ്രഖ്യാപനം വന്നതോടെ അതിനെ അനുകൂലിക്കുന്ന നൂറുകണക്കിന് ആളുകള്‍ ഒട്ടാവയിലെ പാര്‍ലമെന്റിനു പുറത്ത് ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ആരോഗ്യത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നീക്കത്തെ എതിര്‍ത്തു.
Next Story

RELATED STORIES

Share it