കാനഡയിലെ സിഖ് പ്രതിരോധ മന്ത്രിക്കെതിരേ വംശീയ അധിക്ഷേപം

ടൊറന്റോ: കാനഡയിലെ ഇന്ത്യന്‍ വംശജനായ പ്രതിരോധമന്ത്രി ഹര്‍ജിത് സജ്ജനെതിരേ വംശീയാധിക്ഷേപം.
കാനഡയിലെ ഉന്നത പട്ടാള ഓഫിസറാണ് മന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിവാദമായതിനെ തുടര്‍ന്ന് ഫ്രഞ്ചില്‍ എഴുതിയ സൈനികന്റെ പോസ്റ്റ് നീക്കം ചെയ്തു. സൈനികന്റെ പേരോ പോസ്റ്റിന്റെ ഉള്ളടക്കമോ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കനേഡിയന്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തെ ശക്തമായി അപലപിച്ച ചീഫ് വാറന്റ് ഓഫിസര്‍ കെവിന്‍ വെസ്റ്റ്, ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
മന്ത്രിക്കെതിരേ സൈനികന്‍ അനുചിതമായി രേഖപ്പെടുത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതായി സൈനികവക്താവ് ദാന്‍ ലെ ബോത്‌ലിയറും അറിയിച്ചു.
Next Story

RELATED STORIES

Share it