Flash News

വി ഡി രാജപ്പന്‍ അന്തരിച്ചു

വി ഡി  രാജപ്പന്‍ അന്തരിച്ചു
X
V-D-Rajappan-l

കോട്ടയം: പ്രശ്‌സത ഹാസ്യതാരവും കാഥികനുമായ വി ഡി രാജപ്പന്‍(70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 82 മുതല്‍ സിനിമയില്‍ സജീവമായിരുന്നു. രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.  കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം  ചിത്രങ്ങളില്‍ അഭിനയിച്ചു.  പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it