thrissur local

കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നീറി പരിശോധനയ്‌ക്കെത്തി

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നാഷണല്‍ എന്‍വിയോര്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടി(നീറി)ലെ ഗവേഷകര്‍ പരിശോധനയ്‌ക്കെത്തി. നീറി സീനിയര്‍ സയന്റിസ്റ്റ് ഡോ.തപസ് നന്ദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച പരിശോധനയ്‌ക്കെത്തിയത്. പരിശോധന സുതാര്യമല്ലെന്നാരോപിച്ച് ആക്ഷണ്‍ കൗണ്‍സിലും കാടുകുറ്റി പഞ്ചായത്ത് ഭരണസമിതിയും ഇറങ്ങി പോയി. തുടക്കം മുതലെ നീറി ഉദ്യാഗസ്ഥരുടെ പിടിവാശി വാക്കേറ്റത്തിന് വഴിതെലിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം രാവിലെ 10ന് ആരംഭിക്കേണ്ട പരിശോധന 12ഓടെയാണ് ആരംഭിച്ചത്. നീറി നേരത്തെ കമ്പനിയില്‍ നടത്തിയ പരിശോധന സുതാര്യമല്ലെന്ന് കാണിച്ച് ആക്ഷണ്‍ കൗണ്‍സില്‍ മൂന്ന് മാസം മുമ്പ് ഹൈക്കോടതയില്‍ പരാതി നല്‍്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആക്ഷണ്‍ കൗണ്‍സിലിന്റേയും പഞ്ചായത്തിന്റേയും സാന്നിധ്യത്തില്‍ സുതാര്യമായി പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച നീറി പരിശോധ—ക്കായെത്തിയത്. എന്നാല്‍ പരിശോധന സ്ഥത്തേക്ക് ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികളേയും പഞ്ചായത്ത് പ്രസിഡന്റിനേയും മാധ്യമപ്രവര്‍ത്തകരേയും പ്രവേശിപ്പിക്കാന്‍ നീറി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇത് വാക്കേറ്റത്തിന് കാരണമായി.
രണ്ട് മണിക്കൂറോളം നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ പ്രവേശനത്തിന് അനുമതി നല്കി. കമ്പനിയിലെ മാലിന്യ വെള്ളത്തിന്റെ സാമ്പിള്‍ എടുക്കുന്നതിലും തര്‍ക്കുമുണ്ടായി. ആക്ഷണ്‍ കൗണ്‍സില്‍ ഭരവാഹികളും പഞ്ചായത്ത് അധികൃതരും പറഞ്ഞ സ്ഥലത്ത് നിന്നും സാമ്പിളെടുക്കാന്‍ നീറി ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. പരിശോധന സുതാര്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശമെന്നും അതുകൊണ്ട് തങ്ങള്‍ക്ക് കൂടി വിശ്വസിക്കാവുന്ന സ്ഥലത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ എടുക്കമമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യം നിരാകരിച്ചതോടെ പരിശോധന സുതാര്യമല്ലെന്നാരോപിച്ച് ആക്ഷണ്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും ഇറങ്ങിപോവുകയായിരുന്നു. കമ്പനിക്ക് ഒത്താശചെയ്തു കൊടുക്കുന്ന പരിശോധനയാണ് നീറി ഉദ്യോഗസ്ഥര്‍ നട്തതുന്നതെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ആറോപിച്ചു. ഭാരവാഹികളായ അനില്‍കുമാര്‍, ജെയ്‌സണ്‍ പാനിക്കുളം, ഡോ.വിന്‍സെന്റ് പാനിക്കുളം, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്, സെക്രട്ടറി ഏലിയാമ്മ ചാക്കോ തുടങ്ങിയവരാണ് പരിശോധനയില്‍ തൃപ്തരാകാതെ ഇറങ്ങിപ്പോയത്.
Next Story

RELATED STORIES

Share it