thiruvananthapuram local

കാണിക്കവഞ്ചി പൊളിച്ച് പണംകവര്‍ന്നു

കല്ലറ: മസ്ജിദിന്റെ കാണിക്കവഞ്ചി പൊളിച്ച് പണം കവര്‍ന്നു. മറ്റൊരു കാണിക്കവഞ്ചി പൊളിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. കല്ലറ പാലുവള്ളി ബദരിയ്യാ നഗര്‍ മസ്ജിദുല്‍ ബദരിയ്യീന്‍ പള്ളിയുടെ കാണിക്കവഞ്ചിയാണ് കവര്‍ന്നത്. കഴിഞ്ഞദിവസമാണ് സംഭവം.
ആദ്യം പള്ളിക്ക് മുന്‍വശത്തുള്ള കാണിക്കവഞ്ചി പൊളിച്ച് പണം കവരുകയായിരുന്നു. ഇതുസംബന്ധിച്ച് പാങ്ങോട് പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം നടക്കുന്നതിനിടെ അടുത്തദിവസം മസ്ജിദിന്റെ ഗേറ്റിലുള്ള മറ്റൊരു കാണിക്കവഞ്ചി പൊളിക്കാനുള്ള ശ്രമമുമണ്ടായി. മസ്ജിദിന് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളായ പാളുവള്ളി, കൊടിക്കുന്നില്‍, തോട്ടുംപുറം, വട്ടക്കരിക്കകം തുടങ്ങിയവ രാത്രിയായാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. ഇവരില്‍ ആരെങ്കിലുമാകാം മോഷണത്തിനു പിന്നിലെന്നാണ് സംശയം.
Next Story

RELATED STORIES

Share it