കാണാതെയും കേള്‍ക്കാതെയും എങ്ങനെ വിധിയെഴുതും: സേതുലക്ഷ്മി

തിരുവനന്തപുരം: വേദിക്ക് തൊട്ടുമുമ്പിലിരുന്നിട്ടും എനിക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല കുഞ്ഞേ. തൊട്ടുമുമ്പിലിരുന്ന വിധികര്‍ത്താക്കള്‍ പോലും ചെവി വട്ടം പിടിക്കുന്നത് കണ്ടു. കാണാതെയും കേള്‍ക്കാതെയും നാടകത്തിലെങ്ങനെ വിധി എഴുതും. അമ്പത് വര്‍ഷത്തെ നാടക പരിചയമുള്ള സേതുലക്ഷ്മി ചോദിക്കുന്നു.
ഞങ്ങള്‍ നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് ഒരു മൈക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മികച്ച ശബ്ദസജ്ജീകരണം ഒരുക്കിയിരുന്നു. ഇവിടെ വേദിയില്‍ എട്ട് മൈക്കുകള്‍ ഉണ്ടായിട്ടും കുഞ്ഞുങ്ങള്‍ തൊണ്ടപൊട്ടി കരയുകയാണ്. കുട്ടികളാണ് അവതരിപ്പിക്കുന്നതെങ്കിലും നാടകം കുട്ടിക്കളിയല്ല. കുഞ്ഞുങ്ങളുടെ അഭിനിവേശത്തേയും നീണ്ടകാല അധ്വാനത്തെയും വിലകുറച്ച് കാണരുത്.
നാടകത്തെപ്പറ്റി ഒരു ബോധവും ഇല്ലാത്തവരാണ് വേദി ഒരുക്കിയിരിക്കുന്നതെന്നും സേതുലക്ഷ്മി കുറ്റപ്പെടുത്തി. അറിയപ്പെടുന്ന നിരവധി കലാകാരന്‍മാര്‍ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും ഒരാളില്‍ നിന്നും സജ്ജീകരണങ്ങള്‍ സംബന്ധിച്ച അഭിപ്രായം ചോദിച്ചില്ല. നാടക വേദിയിലെ സജീകരണങ്ങള്‍ പരാജയമായിരുന്നെന്ന് നടന്‍ കൊച്ച് പ്രേമനും കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it