Flash News

കാണാതായ കിള്ളിമംഗലം സ്വദേശിനിയുടെ മൃതദേഹം പീഡിപ്പിക്കപ്പെട്ട നിലയില്‍

കാണാതായ കിള്ളിമംഗലം സ്വദേശിനിയുടെ  മൃതദേഹം പീഡിപ്പിക്കപ്പെട്ട നിലയില്‍
X
rape-2

തൃശ്ശൂര്‍: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ തൃശ്ശൂര്‍ സ്വദേശിനിയുടെ മൃതദേഹം ഉടുപ്പിക്കടുത്ത് പീഡിപ്പിക്കപ്പെട്ട നിലയില്‍. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ തൃശ്ശൂര്‍ കിള്ളിമംഗലം പാഞ്ഞാള്‍ സ്വദേശിനി അജിതയുടെ മൃതദേഹമാണ് ഇന്ന് ഉടുപ്പിക്കടുത്തുള്ള ട്രെയിന്‍ പാളത്തിന് സമീപം കണ്ടെത്തിയത്. പീഡിപ്പിക്കപ്പെട്ട നിലയിലാണ് മൃതദേഹം. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കാണാതായിട്ടുണ്ട്.ഭര്‍ത്താവിനും മകനുമൊപ്പം കേരളത്തിലേക്ക് വരുന്ന യാത്രയിലാണ് കൊലപാതകം നടന്നത്. യുവതി ഏ സി കോച്ചില്‍ ഉറങ്ങികിടക്കുകയായിരുന്നു. പിന്നീടാണ് കാണാതാവുന്നത്. ഷാള്‍ കൊണ്ട് കഴുത്ത്് കെട്ടിമുറിക്കിയാണ് കൊലചെയ്തത്. തിങ്കളാഴ്ച മൂന്നരയോടെയാണ് ഇവരെ കാണാതായത്. മോഷണമാണ് അക്രമികളുടെ ലക്ഷ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it