Flash News

കാണാതായ ഈജിപ്ഷ്യന്‍ ബാലന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി

കാണാതായ ഈജിപ്ഷ്യന്‍ ബാലന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി
X
feras

മനാമ: ഈജിപ്ത് സ്വദേശിയുടെ കാണാതായ മൂന്നുവയസ്സുകാരനായ മകനെ  കാറിന്റെ ഡിക്കിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ് വീടിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഏറെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ കുട്ടിയുടെ വീടിനടുത്തുള്ള ഒരു ഫാര്‍മസി ജീവനക്കാരന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍വശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളിക്കുന്നതിനിടെ കുട്ടി കാറിന്റെ ഡിക്കിയില്‍ കയറുകയും തുറക്കാനാകാത്ത വിധം ഉള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നെന്നാണ് കരുതുന്നത്. ബഹ്‌റൈനില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അഹ്മദിന്റെ മകനാണ് മരിച്ച ഫെറാസ് മുഹമ്മദ്.
Next Story

RELATED STORIES

Share it