palakkad local

കാട്ടുമൃഗങ്ങള്‍ മൂലമുള്ള വിളനാശം പ്രകൃതി ദുരന്തമായി കാണണമെന്ന്

പാലക്കാട്: ആന, പന്നി, മയില്‍ തുടങ്ങിയ കാട്ടുമൃഗങ്ങള്‍മൂലമുള്ള എല്ലാവിധ കൃഷിനാശവും പ്രകൃതി ദുരന്തമായി കണക്കാക്കി കര്‍ഷകര്‍ക്ക് ന്യായമായ ആനൂകൂല്യങ്ങള്‍ നല്‍കണമെന്നും ബാങ്കുകളില്‍ നിന്ന് കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദേശീയ കര്‍ഷക സംരക്ഷണ സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ എല്ലാ ഭാഗങ്ങളിലും പന്നി, മയില്‍ എന്നിവ മൂലമുള്ള കൃഷിനാശങ്ങള്‍ കൂടി കൂടിവരുകയാണ്. ഇതുമൂലം കിഴങ്ങ് കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുന്നു. കാട്ടുമൃഗങ്ങള്‍ മൂലമുള്ള കാര്‍ഷിക നാശ നാഷ്ടങ്ങള്‍ വരാതിരിക്കുന്നതിനായി പ്രായോഗിക നടപടികള്‍ ഉടന്‍ നടപ്പാക്കണം. വീടുകളിലും മറ്റും വരുന്ന മൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്നുള്ള രക്ഷക്കായി ഭീഷണിപ്പെടുത്താന്‍ കര്‍ഷകരില്‍ നിന്ന് ജില്ലാ ഭരണകൂടം വാങ്ങിവച്ചിട്ടുള്ള തോക്കുകള്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, കെ എ ജയരാമന്‍, സി ജയന്‍, കെ എസ് ശ്രീരാമകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it