thiruvananthapuram local

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

കാട്ടാക്കട: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാപ്പുകാട് തടത്തരികത്തു വീട്ടില്‍ മീരാസാഹിബി(65 )നാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ചിലന്തികുഴിക്ക് സമീപമാണ് സംഭവം.
ചന്തയില്‍നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് പന്നിയുടെ ആക്രമണം. അതിവേഗത്തില്‍ പാഞ്ഞടുത്ത കാട്ടുപന്നിയെ തുരത്തുന്നതിനിടെ മീരാസാഹിബിന്റെ വലതുകൈയില്‍ കടിക്കുകയായിരുന്നു. കൈവിരലുകള്‍ വേര്‍പ്പെട്ട അവസ്ഥയിലായി. തുടര്‍ന്ന് ആര്യനാട് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ വ്യാപകമായി നാട്ടിലേക്കിറങ്ങുകയാണ്. ജനങ്ങളെ ആക്രമിക്കുന്നതിനു പുറമെ വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കരനകംചിറ, കാപ്പുകാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്.
പലയിടത്തും ഇതിനോടകം പന്നിയുടെ ആക്രമണം നടന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it