കാട്ടുതീ: കാനഡയിലെ ഫോര്‍ട്ട് മക്മറേയില്‍ അടിയന്തരാവസ്ഥ

ഒട്ടാവ: കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് കനേഡിയന്‍ നഗരം ഫോര്‍ട്ട് മക്മറേയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്നിബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരത്തില്‍നിന്ന് 80,000ത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. നഗരത്തില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ വരുത്താന്‍ തീപ്പിടിത്തം കാരണമാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ഞായറാഴ്ച മുതല്‍ തുടരുന്ന തീപ്പിടിത്തത്തില്‍ 1600ലധികം വീടുകളും കെട്ടിടങ്ങളുമാണ് നശിച്ചത്. ജനവാസമേഖലയില്‍ കാട്ടുതീ തുടരുകയാണെന്നും 250ലധികം അഗ്നിശമനസേനാംഗങ്ങള്‍ തീയണയ്ക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആല്‍ബെര്‍ട്ട സംസ്ഥാനത്തിലെ നഗരകാര്യ മന്ത്രി ഡാനിയേല്‍ ലാറിവീ അറിയിച്ചു.
തീപ്പിടിത്തത്തില്‍ കഴിഞ്ഞദിവസം ഒരു സ്‌കൂള്‍ പൂര്‍ണമായി കത്തി നശിച്ചു. തീപ്പിടിത്തത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാല്‍, ഒഴിപ്പിക്കല്‍ ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും നഗരസഭാ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it