കാട്ടാന കാടിറങ്ങി; ഭീതിയോടെ തൊഴിലാളികള്‍
BY Sumeera SMR28 Nov 2015 3:58 AM GMT
Sumeera SMR28 Nov 2015 3:58 AM GMT
മുണ്ടക്കയം: വനത്തില്‍ നിന്നു നാട്ടിലെത്തിയ കാട്ടാന വനാതിര്‍ത്തിയിലെ വീട് ഭാഗികമായി തകര്‍ത്തു. കുപ്പക്കയം താഴെ പതിയത്തില് വീട്ടില്‍ പി കെ മോഹനന്റെ ഉടമസ്ഥതയില്‍ പഴയ കൊമ്പകുത്തിയിലുള്ള വീടാണ് കാട്ടാന ഭാഗീകമായി തകര്‍ത്തത്.
വീടിന് സമീപത്തെ കക്കൂസ് പൂര്‍ണമായും തകര്‍ത്തു. ശബരിമല തീര്‍ത്ഥാടന കാലമെത്തിയതോടെ കാല്‍നടയായി ശബരിമലയിലേക്കു പോവുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഈ വനത്തിലെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി വനത്തില്‍ നിന്നു കാട്ടാന നാട്ടിലിറങ്ങിയിരുന്നു.
വന്യമൃഗങ്ങളുടെ അക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ വനതിര്ത്തി മേഖലയില്‍ സൗരോര്‍ജ വേലികളും കിടങ്ങുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികാരികള്‍ക്കു പലതവണ പരാതി നല്‍കിയെങ്കിലും ശ്രമം വിഫലമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതു തോട്ടം തൊഴിലാളികളില്‍ ഭീതി പരത്തിയിരിക്കുകയാണ്. ശബരിമല വനാതിര്‍ത്തി പങ്കിടുന്ന ടിആര്‍ ആന്റ് ടി എസ്റ്റേറ്റില്‍ ജോലിയെടുക്കുന്ന തൊഴിലാളികളാണ് ഭീതിയോടെ അന്തിയുറങ്ങുന്നത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT