Idukki local

കാട്ടാനയെ ദഹിപ്പിക്കാന്‍ മരങ്ങള്‍ വെട്ടിയ സംഭവം: വിജിലന്‍സ് പരിശോധന പൂര്‍ത്തിയായി

തൊടുപുഴ: ചരിഞ്ഞ കാട്ടാനയെ ദഹിപ്പിക്കുന്നതിനായി വനപാലകര്‍ വന്‍ മരങ്ങള്‍ വെട്ടിയ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധനപൂര്‍ത്തിയാക്കി.അടുത്ത ദിവസം അന്വേഷണ റിപോര്‍ട്ട് ഉന്നതോദ്യോഗസ്തര്‍ക്ക് കൈമാറും.നേര്യമംഗലം റേഞ്ചില്‍ ആവറുകുട്ടി വനമേഖലയില്‍ പരപ്പര ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടന ചരിഞ്ഞിരുന്നു. ഇതിനെ ദഹിപ്പിക്കുന്നതിന് വേണ്ടിയാണ്മൂന്ന് മരങ്ങള്‍ വനംവകുപ്പ് വെട്ടിയത്.
സമീപത്ത് മറ്റ് ഉണങ്ങിയ മരങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് വനംവകുപ്പ് വിശദീകരിച്ചു.ഒഴുക്കുളള വെളളചാലിനോട് ചേര്‍ന്നായതിനാല്‍ കുഴിച്ചിടല്‍ പ്രയാസമായതാണ്ദഹിപ്പിക്കാന്‍ തീരുമാനിച്ചത്.
കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടുകയും മാരകമായി മുറിവേറ്റ കാട്ടാന ചരിയുകയും ചെയ്തിരുന്നു. ഇതിനെ ദഹിപ്പിക്കുവാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്ന് മരങ്ങള്‍ വെട്ടിയത്.ഇത് സംബന്ധിച്ചാണ് വനംവകുപ്പിന് പരാതി ലഭിച്ചത്. റേഞ്ചില്‍ മറ്റെവിടെയെങ്കിലും മരങ്ങള്‍ വെട്ടിയിട്ടുണ്ടോയെന്നറിയാന്‍ വനമേഖലയില്‍ വിജിലന്‍സ് വിഭാഗം പരിശോധ നടത്തി.
Next Story

RELATED STORIES

Share it