wayanad local

കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. തോല്‍പ്പെട്ടി മാക്കല്‍ റെജി വര്‍ഗീസി(38)നാണ് പരിക്കേറ്റത്. വിഷുദിനത്തില്‍ രാവിലെ റെജിയും ഭാര്യ മിനിയും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അരണപ്പാറയ്ക്ക് സമീപം കാട്ടാന ഇവര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ റെജിക്ക് കാല്‍മുട്ടിനും നടുവിനും സാരമായി പരിക്കേറ്റു. ബൈക്ക് പൂര്‍ണമായി ആന തകര്‍ത്തു. ഭാര്യ മിനി ഓടി രക്ഷപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it