wayanad local

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപാറ, കമ്പിളിക്കാപ്പ കോളനിയിലെ നാരായണ(40)നാണ് പരിക്കേറ്റത്. നാരായണനും കുടുംബവും താമസിച്ചിരുന്ന ഷെഡും കാട്ടാന തകര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു സംഭവം. ഷെഡ് തകര്‍ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ നാരായണനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൂത്ത മകള്‍ പൊന്നയ്ക്കു നേരെയും ആന പാഞ്ഞെടുത്തുവെങ്കിലും പൊന്ന വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഭാര്യ മുത്തിയും മൂന്ന് വയസ്സുള്ള മകളും ഈ സമയം വീടിനകത്തായിരുന്നു. അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി നാരായണനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കാലിന് സാരമായി പരിക്കേറ്റ നാരായണന്‍ ചികിത്സയിലാണ്. ഷെഡിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് മുത്തിക്കും പരിക്കേറ്റിട്ടുണ്ട്.
ഇതിനുമുമ്പും പ്രദേശത്ത് കാട്ടാനയുടെ ശല്ല്യമുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it