malappuram local

കാടുകയറിയ പോലിസും പഞ്ചായത്ത് പ്രസിഡന്റും ആദിവാസിക്കുട്ടികളെ സ്‌കൂളിലെത്തിച്ചു

കാളികാവ്: നാടെങ്ങും പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രവേശനോത്സവത്തില്‍.ആദിവാസി കുട്ടികള്‍ അപ്പോഴും കാടിന്റെ ഇരുളില്‍. ഇവരെ പുറത്ത് കൊണ്ടുവന്ന് സ്‌കൂളിലാക്കാന്‍ പോലിസും പഞ്ചായത്ത് പ്രസിഡ ന്റും കാടുകയറി.
പഞ്ചായത്ത് പ്രസിഡന്റ് ശാഹിന ബാനുവും എസ്‌ഐ കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലിസുമാണ് മല കയറിയത്. പോലിസ് വാഹനത്തില്‍ എട്ടു കുട്ടികളെ കല്ലാമൂല ജി എല്‍പി സ്‌കൂളിലെത്തിച്ചു. സ്‌കൂളില്‍ വരാനും പോവാനുമുള്ള പ്രയാസവും ആദിവാസി കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നു സ്‌കൂളിലെത്തുന്നവര്‍ തന്നെ ഇടക്ക് കൊഴിഞ്ഞു പോവാറാണ് പതിവ്.
കുട്ടികളെ സ്‌കൂളില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താനുള്ള മാര്‍ഗമാണ് അധികൃതര്‍ ആലോചിക്കുന്നത്. മറ്റു കുട്ടികളുമായി ഇടപഴകാനും സൗഹൃദത്തിലാവാനും ആദിവാസി കുട്ടികള്‍ക്ക് മടിയാണ്. എഎസ്‌ഐ മനോജ്, സിപിഒ ജയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it