kannur local

കാഞ്ഞിലേരിയില്‍ ആയുധങ്ങള്‍ പിടികൂടി

ഉരുവച്ചാല്‍: കാഞ്ഞിലേരി കുണ്ടേരിപ്പൊയിലില്‍ പോലിസ് പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പറമ്പന്‍ എന്ന സ്ഥലത്താണ് ചാക്കില്‍ സൂക്ഷിച്ച വിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. രണ്ട് ലിവര്‍, രണ്ട് സൈക്കിള്‍ ചെയിന്‍ ചക്രത്തിന്റെ ഭാഗം കൊണ്ട് നിര്‍മിച്ച ആയുധം എന്നിവയാണ് കണ്ടെത്തിയത്.
റബര്‍ ഷീറ്റടിക്കുന്ന സ്ഥലത്തിനു പിറകിലെ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മാലൂര്‍ പോലിസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ യു പി വിപിനും സംഘവും നടത്തിയ പരിശോധനയില്‍ ആയുധം കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചാവശ്ശേരി മണ്ണോറ ആശാരിക്കോട്ടത്തിനു സമീപത്തുനിന്നും ആയുധ ശേഖരം കണ്ടെത്തിയിരുന്നു. മൂന്ന് വടിവാള്‍, ഒരു മഴു, മൂന്നുകെട്ട് നൂല്‍, ബോംബ് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പിവിസി പൈപ്പ്, ഇരുമ്പ് ദണ്ഡുകള്‍, സ്‌ഫോടക വസ്തു മിശ്രിതം എന്നിവയാണ് കണ്ടെടുത്തിരുന്നത്.
Next Story

RELATED STORIES

Share it