Kottayam Local

കാഞ്ഞിരപ്പള്ളി ബ്ലോക്കിന് 33.33 കോടിയുടെ ബജറ്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് 33.33 കോടി വരവും 33.32 കോടി ചെലവും ഒരു ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്.
2016-17 വര്‍ഷത്തേയ്ക്കുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഏഴു പഞ്ചായത്തുകളിലായി 500ല്‍പ്പരം വീടുകളും, കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യത്തിന് വേണ്ടുന്ന തുകയും, അടുക്കള പച്ചക്കറികൃഷിക്ക് ആവശ്യമായ തുകയും ബജറ്റില്‍ വകയിരുത്തി.
വഴിയോര വിശ്രമ കേന്ദ്രങ്ങളും, കാന്‍സര്‍ നിര്‍ണയ കാംപുകളും, തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്. വൃദ്ധര്‍, വികലാംഗര്‍, ശിശുക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ ക്ഷേമ പദ്ധതികളും പട്ടികജാതി-വര്‍ഗ കോളനികള്‍ നവീകരിക്കുന്നതിനും, കുടിവെള്ള ക്ഷാമ പരിഹാരത്തിനും, ജലസേചന പദ്ധതികളുമടക്കം വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
ബജറ്റ് സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് പി സൈമണ്‍, ശുഭേഷ് സുധാകര്‍, റോസമ്മ ആഗസ്തി, മറിയമ്മ ടീച്ചര്‍, അഡ്വ. പി എ ഷെമീര്‍, വി ടി. അയൂബ്ഖാന്‍, പ്രകാശ് പള്ളിക്കൂടം, ലീലാമ്മ കുഞ്ഞുമോന്‍, ആശാജോയി, സോഫി ജോസഫ്, അജിത രതീഷ്, പി ജി വസന്തകുമാരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ബിഡിഒ കെ എസ് ബാബു നന്ദിപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, കൃഷി എഡിഎ എം എലിസബത്ത്, ക്ഷീരവികസന ഓഫിസര്‍ സുശീല എന്‍ ബി, കാഞ്ഞിരപ്പള്ളി സിഡിപിഒ ബിസ്‌നി സി എസ്, ടിഇഒ ബിജുകുമാര്‍, എസ്ഇഡിഒ ടി എസ് അജിമോന്‍, ഐഇഒ അനീഷ് മാനുവല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു എം ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it