Kottayam Local

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്കു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, രോഗികള്‍ക്കും നേരെ അക്രമം നടത്തിയതില്‍ ജീവനക്കാര്‍ പ്രതിക്ഷേധിച്ചു. ഡ്യൂട്ടി ചെയ്യുന്നത് തടസ്സപ്പെടുത്തുകയും, വാക്കേറ്റമുണ്ടാവുകയും പിന്നീട് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നത് പ്രതിക്ഷേധാര്‍ഹമെന്ന് യോഗം വിലയിരുത്തി.
വിഷുദിനത്തില്‍ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ആക്രമത്തില്‍ പരിക്കേറ്റിരുന്നു. ചിറക്കടവിനു സമീപം ക്രിക്കറ്റുകളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തടിച്ചുകൂടിയ സംഘാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇഷ്ടികയും ചെരുപ്പുകളും അത്യാഹിത വിഭാഗത്തിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു. സുരക്ഷിതമായി ജോലി ചെയ്യുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നതിനായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ജനറല്‍ ആശുപത്രിയില്‍ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി.
ജീവനക്കാരുടെ ഒപ്പു ശേഖരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിക്കും. യോഗത്തിനും പ്രകടനത്തിനും ആശുപത്രി സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റിയന്‍, ഡോ. ടി കെ തോമസ്, ആര്‍എംഒ ഡോ. രമ്യ, ഡോ. റെയ്‌മോള്‍, ഡോ.ബിജൂമോന്‍, ഡോ. നിഷാ കെ മൊയ്ദ്ദീന്‍, ഡോ. അനറ്റ് ജോസഫ്, ഡോ.അരൂണ്‍കുമാര്‍, ഡോ. അരൂണ്‍ ചെറിയാന്‍, ഡോ.അരൂണ്‍ രവി, ഡോ. മനീഷ്‌കുമാര്‍, ഡോ. നിതീഷ്, ഡോ. ജോസ്‌മോന്‍, പിയുസിഎല്‍ ജനറല്‍ സെക്രട്ടറി എച്ച് അബ്ദുല്‍ അസ്സീസ്, ഹെഡ്ഡ് നഴ്‌സ് എലീക്കുട്ടി, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it