Kottayam Local

കാഞ്ഞിരപ്പള്ളിയിലെ വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മുഹമ്മദ് സിയാദിന്റെ പ്രചാരണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണ്ഡലം എസ്ഡിപിഐ-എസ്പി സംഖ്യ സ്ഥാനാര്‍ഥി മുഹമ്മദ് സിയാദ് പ്രചാരണ രംഗത്ത് സജീവമാവുന്നു. പേട്ടവാര്‍ഡ്, പാറക്കടവ്, പത്തേക്കര്‍, കല്ലൂങ്കല്‍ നഗര്‍, നാച്ചികോളനി, വട്ടകപ്പാറ, പിച്ചകപ്പള്ളിമേട്, കപ്പപ്പറമ്പ്, പേട്ട സ്‌കൂള്‍ ഭാഗം, ഇടപ്പള്ളി, വാഴേപ്പറമ്പ്, പൂതക്കുഴി എന്നീ മേഖലകളിലെ വീടുകള്‍ സന്ദര്‍ശിച്ചു വോട്ടഭ്യര്‍ഥിച്ചു.
പ്രദേശത്ത് നടപ്പാക്കാനുള്ള പദ്ധതികളെ സംബന്ധിച്ച് നാട്ടുകാരുടെ പരാതികള്‍ കേട്ടും അവര്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സ്ഥാനാര്‍ഥി ജന ഹൃദയങ്ങളില്‍ സ്വീകാര്യനായി. പട്ടിമറ്റം, മോതിന്‍പ്പറമ്പ്, അമാന്‍ നഗര്‍, കളപ്പുറം, പാമ്പാറപ്പാറ, മണ്ണംപ്ലാവ്, മണ്ണാറക്കയം പ്രദേശങ്ങളിലും പര്യടനം നടത്തി. എസ്ഡിപിഐ പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം പ്രചാരണ രംഗത്ത് സജീവമായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കേണ്ടിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളോടൊപ്പം ചേര്‍ന്ന് മണ്ഡലത്തെ മികച്ച മണ്ഡലമാക്കുന്നതിനുള്ള എന്റെയും എസ്ഡിപിഐയുടെയും സങ്കല്‍പ്പങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് ഉറപ്പുണ്ടെന്നും എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് സിയാദ് പറഞ്ഞു.
Next Story

RELATED STORIES

Share it