wayanad local

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ഉറപ്പുവരുത്തുമെന്ന്

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.
2006 ഒക്ടോബര്‍ 11ന് മന്ത്രിസഭായോഗം തീരുമാനിച്ചപ്രകാരം അന്നത്തെ വി എസ് സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമിക്ക് നികുതി സ്വീകരിക്കണമെന്ന് ഉത്തരവിട്ടതും നികുതി സ്വീകരിച്ചതും ആണ്. എന്നാല്‍ കേന്ദ്ര വനംസംരക്ഷണനിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിവേണം ഭൂമി വിട്ടുകൊടുക്കാന്‍ എന്നവാദം ഉന്നയിച്ചു വനം വകുപ്പ് അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു.
ഹൈക്കോടതി വിധി തിരുത്താന്‍ ആവശ്യപ്പെട്ടു കാഞ്ഞിരത്തിനാല്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതിയിലെ കേസില്‍ അനുകൂല അഫിഡവിറ്റ് സമര്‍പ്പിക്കാതെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി നിഷേധിക്കുകയാണ് ചെയ്തത്.
നിയമവിരുദ്ധമായി കാഞ്ഞിരത്തിനാല്‍ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് 2013 ഒക്ടോബര്‍ 22ന് വിജ്ഞാപനം പുറപ്പെടുവിച്ചതും യുഡിഎഫ് ഭരണത്തിലാണ്. സ്ഥലം എംഎല്‍എയായ മന്ത്രി ജയലക്ഷ്മിയും മറ്റ് എംഎല്‍എമാരായ ശ്രേയാംസ്‌കുമാര്‍, ഐ സി ബാലകൃഷ്ണന്‍ എന്നിവരും കുറ്റകരമായ അവഗണനയാണ് കാണിച്ചത്. ഏട്ടുമാസമായി കലക്ടറേറ്റിന് മുമ്പില്‍ നീതിക്കായി സമരം ചെയ്യുന്ന ഈ കുടുംബത്തെ സഹായിക്കാനുള്ള മനുഷ്വത്വം പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ചില്ല.
എല്‍ഡിഎഫ് അധികാരത്തി ല്‍ വന്നാല്‍ 2006ലെ മന്ത്രിസഭ തീരുമാനം അടിസ്ഥാനമാക്കി ഹൈക്കോടതിയെ വസ്തുത ബോധ്യപ്പെടുത്തി കാഞ്ഞിരത്തിനാല്‍ ഭൂമിക്കു നികുതി സ്വീകരിക്കുകയും 40 വര്‍ഷമായി അനീതി നേരിടുന്ന പ്രസ്തുത കുടുംബത്തിന് നീതി ഉറപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it