kasaragod local

കാഞ്ഞങ്ങാട് മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ കാഞ്ഞങ്ങാട് മണ്ഡലമായി മാറിയ പഴയ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും മുന്നേറ്റം നടത്താന്‍ യുഡിഎഫും ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി വര്‍ഷം ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലമായിരുന്ന ഇവിടെ കഴിഞ്ഞ തവണയാണ് കാഞ്ഞങ്ങാട് മണ്ഡലമായി മാറിയത്. ആദ്യ അങ്കത്തില്‍ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ 12,178 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എം സി ജോസിനെ പരാജയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, ബളാല്‍, കള്ളാര്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, പനത്തടി പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഹൊസ്ദുര്‍ഗ് താലൂക്കിലെ മണ്ഡലമാണിത്. 1987ല്‍ കോണ്‍ഗ്രസിലെ എന്‍ മനോഹരന്‍ മാസ്റ്റര്‍ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006ല്‍ സിപിഐയിലെ പള്ളിപ്രം ബാലനായിരുന്നു ഇവിടെ നിന്നും വിജയിച്ചത്. 1990 മുതല്‍ 2000 വരെ എം നാരായണനും 2001 മുതല്‍ 2006 വരെ എം കുമാരനും നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. മലയോര, തീരദേശ മേഖല ഉള്‍ക്കൊള്ളുന്ന ഈ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം നടത്താനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. സിറ്റിങ് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ തന്നെ ഇവിടെ സിപിഐ ടിക്കറ്റില്‍ രണ്ടാം അങ്കത്തിനിറങ്ങും. കോണ്‍ഗ്രസില്‍ ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, സാജിദ് മൗവ്വല്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി നായര്‍, രാജുകട്ടക്കയം തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭ എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ബളാല്‍ പഞ്ചായത്ത് മാത്രമാണ് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നത്. മറ്റു പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പമാണ്.
Next Story

RELATED STORIES

Share it