Flash News

കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫില്‍ സീറ്റ് തര്‍ക്കം; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി എല്‍ഡിഎഫ് തര്‍ക്കം. ഇതേതുടര്‍ന്ന് സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. 42 അംഗ കൗണ്‍സിലില്‍ സിപിഐയ്ക്ക് രണ്ട് സീറ്റുകളാണ് അനുവദിച്ചത്.

ഈ സ്ഥാനത്തേക്ക് സിപിഎം ചൂണ്ടിക്കാട്ടിയ രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ് മുന്നണിയില്‍ വിള്ളലുണ്ടാക്കിയത്.

ഇതേതുടര്‍ന്ന് മുഴുവന്‍ വാര്‍ഡുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനിടെ ജില്ലാപഞ്ചായത്ത് ഡിവിഷനിലും സിപിഎം -സിപിഐ ബന്ധം വഷളായിട്ടുണ്ട്. കഴിഞ്ഞ തവണ സിപിഐ മത്സരിച്ചിരുന്ന മഞ്ചേശ്വരം ,എടന്നീര്,പനത്തടി ഡിവിഷനുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല.

പകരം മുന്നണി ബേഡകം,ഓര്‍ക്കാടി,എടന്നീര് ഡിവിഷനാണ് നല്‍കിയത്. ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യവും പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it