kasaragod local

കാഞ്ഞങ്ങാട് ടൗണില്‍ ഗതാഗത തടസ്സം; കെഎസ്ടിപി റോഡ് നിര്‍മാണം പുനരാരംഭിച്ചു

കാഞ്ഞങ്ങാട്: ഏറെ മാസത്തെ അനിശ്ചിതത്വത്തിന് ശേഷം കാഞ്ഞങ്ങാട്ട് കെഎസ്ടിപി റോഡ് നിര്‍മാണം പുനരാരംഭിച്ചു. റോഡിലെ ടാറിങ് ഇളക്കിമാറ്റാതെ കെഎസ്ടിപി റോഡ് നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് നിര്‍മാണം തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കെഎസ്ടിപി ടൗണിലെ റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇത്തവണ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നാണ് ജോലി ആരംഭിച്ചിട്ടുള്ളത്. ആദ്യം കിഴക്കുഭാഗം റോഡാണ് പുനര്‍ നിര്‍മിക്കുന്നത്. റോഡുപണി ആരംഭിച്ചതിനെത്തുടര്‍ന്ന് അലാമിപ്പള്ളി ബസ് സ്റ്റാന്റിനും കാഞ്ഞങ്ങാട് സൗത്തിനുമിടയില്‍ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ മാത്രമേ ഇതുവഴി കടത്തിവിടുന്നുള്ളൂ. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അലാമിപ്പള്ളിയില്‍ നിന്നും കൂളിയങ്കാല്‍ റോഡ് വഴി ദേശീയ പാതയിലെത്തി പോവുകയാണ് ചെയ്യുന്നത്. നന്നേ ഇടുങ്ങിയ കൂളിയങ്കാല്‍ റോഡില്‍ അതുകൊണ്ട് തന്നെ ഗതാഗത തടസ്സവും നേരിടുന്നു.
കഴിഞ്ഞമാസം ഒടുവിലാണ് കാഞ്ഞങ്ങാട്ട് കെഎസ്ടിപി റോഡ് നിര്‍മാണം തുടങ്ങിയത് ടിബി റോഡ് ജങ്ഷന്‍ മുതല്‍ മന്‍സൂര്‍ ആശുപത്രി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം പുനര്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി റോഡരികുകളിലെ മുഴുവന്‍ മരങ്ങളും മാസങ്ങള്‍ക്ക് മുമ്പേ മുറിച്ചുമാറ്റിയിരുന്നു.
Next Story

RELATED STORIES

Share it