കാഞ്ച ഐലയ്യക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക നായകര്‍

ന്യൂഡല്‍ഹി: നിരവധി ഹിന്ദുത്വ സംഘടനകളില്‍ നിന്നു ഭീഷണി നേരിടുന്ന സന്നദ്ധ പ്രവര്‍ത്തകനും ബുദ്ധിജീവിയുമായ കാഞ്ച ഐലയ്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാല അധ്യാപകരും ഗവേഷകരും ചരിത്രകാരന്‍മാരും രംഗത്ത്. രാഷ്ട്രീയ ലേഖനങ്ങളുടെയും അഭിപ്രായങ്ങളുടെയും പേരില്‍ തെലങ്കാന സംസ്ഥാന ഭരണകൂടവും പോലിസും ബ്രാഹ്്മണ സംഘടനകളും കാഞ്ച ഐലയ്യക്ക് നേരെ നടത്തുന്ന ആക്രമണങ്ങളേയും ഭീഷണിയേയും ശക്തമായി അപലപിക്കുന്നതായി ഇവര്‍ പ്രസ്താവനയില്‍ പറയുന്നു. കേസുകള്‍ പിന്‍വലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.ബ്രാഹ്്മണര്‍ക്കെതിരേ നടത്തിയ പ്രസ്താവനയുടെ പേരില്‍  ബ്രാഹ്മണ സംഘടനകള്‍ ഐലയ്യയുടെ കോലം കത്തിക്കുകയും ആന്ധ്രപ്രദേശ് ബ്രാഹ്മിന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഐ വി കൃഷ്ണറാവുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഐലയ്യയുടെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശേഷം ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നതിന് ഹൈദരാബാദിലെ സരൂര്‍ നഗര്‍ പോലിസ് കേസെടുത്തിരുന്നു.കഴിഞ്ഞ വര്‍ഷം ഒരു പത്രത്തില്‍ 'ദൈവം ഒരു ജനാധിപത്യവാദിയല്ലേ' (ഈസ് ഗോഡ് നോട്ട് എ ഡെമോക്രാറ്റ്) എന്ന പേരില്‍ ഐലയ്യ എഴുതിയ ലേഖനത്തിനെതിരേ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ തെലങ്കാന പോലിസ് 153 (എ), 295 (എ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു ലേഖനം എഴുതിയതിന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കികിട്ടാന്‍ കോടതികള്‍ കയറിയിറങ്ങേണ്ട സ്ഥിതിയിലാണ് ഐലയ്യ. ഡെവലപ്പിങ് സൊസൈറ്റീസ് സ്റ്റഡി സെന്ററിലെ പീറ്റര്‍ റൊനാള്‍ഡ് ഡിസൂസ, ചരിത്രകാരിയും വനിതാ സന്നദ്ധ പ്രവര്‍ത്തകയുമായ ഉമ ചക്രവര്‍ത്തി, മുന്‍ പ്രഫ. താനിക സര്‍ക്കാര്‍, സുമിത് സര്‍ക്കാര്‍, പ്രഫ. പ്രഭാന്ത് പട്‌നായക്, പ്രഫ. നിവേദിത മേനോന്‍, പ്രഫ. ജാനകി നായര്‍, പ്രഫ. ഉത്്‌സാ പട്‌നായക്, ശിവാജി പണിക്കര്‍,  പ്രഫ. അപൂര്‍വാനന്ദ്, പ്രഫ. സതീശ് ദേശ്പാണ്ഡെ, പ്രഫ. ജെ ദേവിക,  അസോഷ്യേറ്റ് പ്രഫ. പ്രഥമ ബാനര്‍ജി,  പ്രഫ. കല്‍പന കണ്ണബിരാന്‍ തുടങ്ങിയവരാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it