malappuram local

കാംപസ് ഫ്രണ്ട് പരിസ്ഥിതി സൗഹാര്‍ദ കാംപയിന്‍ സമാപിച്ചു

പെരിന്തല്‍മണ്ണ: പരിസ്ഥിതി സംരക്ഷണമെന്ന സ്ഥിരം പല്ലവികള്‍ക്കപ്പുറം പരിസ്ഥിതി സൗഹാര്‍ദ്ദ മനോഭാവമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന പ്രഖ്യാപനവുമായി ജൂണ്‍ 1 മുതല്‍ 7 വരെ കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടത്തിയ കാംപയിന്‍ സമാപിച്ചു. കാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈ നടീല്‍, തൈ വിതരണം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ പരിസ്ഥിതി ദിനം വരുമ്പോള്‍ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കാതെ പരിസ്ഥിതി സംരക്ഷണം നിത്യജീവിതത്തിലെ ഘടകമായി മാറ്റുകയാണ് നാം ചെയ്യേണ്ടത്. അതിന് വിദ്യാര്‍ഥികള്‍ ആ ദൗത്യം ഏറ്റെടുക്കണം.പെരിന്തല്‍മണ്ണ തീരൂര്‍ക്കാടില്‍ പെണ്‍കുട്ടികള്‍ നടത്തിയ പരിസ്ഥിതി സൗഹാര്‍ദ പരിപാടികള്‍ ശ്രദ്ധേയമായി, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് വീടുകളിലേക്ക് മരത്തൈകള്‍ വിതരണം ചെയ്തും ബോധവല്‍ക്കരണം നടത്തിയുമാണ് പരിസ്ഥിതി കാംപയിന്‍ അവര്‍ ഉപയോഗ പ്രദമാക്കിയത്. ജില്ലാ പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍,ഫായിസ് കണിച്ചേരി, എം ടി സഹല, കെ ഐ ഇസ്മായീല്‍, ഫവാസ് തയ്യില്‍, അക്ബര്‍ അലി മോങ്ങം, അസ്‌ലം മോങ്ങം, ടി നിഷിദ, ഷാമില,ശഫാത്ത് അഹമ്മദ്, അഷ്ബല്‍ മൊയ്ദീന്‍, തൗക്കിര്‍,നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it