കാംപസില്‍ കടക്കാന്‍ പോലിസിന് വിസി അനുമതി നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) കാംപസില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലിസിന് സര്‍വകലാശാല അധികൃതര്‍ അനുമതി നല്‍കിയതിന് തെളിവായി രേഖ പുറത്ത്. പോലിസിനെ താന്‍ വിളിച്ചിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ പറയുന്നതിന് വിരുദ്ധമാണിത്.

ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ തലേ ദിവസമായ ഫെബ്രുവരി 11ന് വാഴ്‌സിറ്റി രജിസ്ട്രാര്‍ ഭൂപിന്ദര്‍ സുത്ഷിയാണ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. ജെഎന്‍യു കാംപസില്‍ പ്രവേശിക്കാന്‍ വൈസ് ചാന്‍സലര്‍ പോലിസിന് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ കത്തില്‍ പോലിസിന് നിയമപ്രകാരം സഹകരണം ഉറപ്പു നല്‍കുക മാത്രമായിരുന്നു ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it