Flash News

കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് കശ്മീര്‍ കോടതി

കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ  മോചിപ്പിക്കണമെന്ന് കശ്മീര്‍ കോടതി
X
kashmir_funerall6

ശ്രീനഗര്‍: പോലിസിന്റെ കസ്റ്റഡിയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും കുടുംബത്തെയും മോചിപ്പിക്കണമെന്ന് കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയേയും പിതാവിനെയും പോലിസ്‌കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഉത്തരവ്.
സംരക്ഷണം ആവശ്യപ്പെടാത്ത തങ്ങളെ പോലിസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പോലിസ് കസ്റ്റഡി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹന്ദ്വാരയില്‍ മാനഭംഗത്തിനിരയായതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. മാനഭംഗം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it