കസ്റ്റംസ് ഹാളില്‍ നിന്ന്വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യാത്രക്കാരന് പിടിയിലായി
BY Sumeera SMR16 Feb 2016 6:06 AM GMT
Sumeera SMR16 Feb 2016 6:06 AM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ നിന്നും പരിശോധന കഴിഞ്ഞു എടുത്തുവച്ച വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ച യാത്രക്കാരനെ കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ കെ വി ഷാജിദിന്റെ വാച്ച് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് കസ്റ്റംസ് ഹാളിലെ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് 1.25 ലക്ഷം രൂപ വിലയുള്ള വാച്ച് വിദേശത്ത് നിന്നും നാട്ടിലേക്കു വന്ന മറ്റൊരു യാത്രക്കാരന് മോഷ്ടിക്കുന്നത് കണ്ടുപിടിച്ചത്.
പോലിസ് എമിഗ്രേഷനുമായി ബന്ധപ്പെട്ട് ഇയാളുടെ വിലാസം കണ്ടു പിടിക്കുകയും കണ്ണൂര്‍ തളിപ്പറമ്പ് മയ്യില്‍ പടിഞ്ഞാറെ ചാലില്‍ പുതിയ പുരയില്‍ അബ്ദുല്‍ അസീസ് (40)ആണു മോഷ്ടാവെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ പോലിസ് സ്റ്റേഷന് വഴി പ്രതിയെ കരിപ്പൂരിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും സാധനം നഷ്ടപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച വാച്ച് കണ്ണൂരിലെ വീട്ടില്‍ നിന്നും കരിപ്പൂര്‍ പോലിസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അബ്ദുല്‍ അസീസിനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്റ് ചെയ്തു.
കരിപ്പൂര്‍ എസ്ഐ വി എ ബിനു,എസ്ഐമാരായ റോയ്, വിശ്വനാതന്, മുരളീധരന്, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ബഷീര്‍, റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT