കസൂരിയുടെ പുസ്തക പ്രകാശനം: സുധീന്ദ്ര കുല്‍ക്കര്‍ണി പാകിസ്താനിലേക്ക്

മുംബൈ: ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി പാകിസ്താന്‍ സന്ദര്‍ശനത്തിന്. പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ശിദ് മെഹമൂദ് കസൂരിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കുല്‍ക്കര്‍ണി നവംബര്‍ ആദ്യവാരത്തില്‍ പാകിസ്താനിലേക്കു പോവുന്നത്.
കസൂരിയുടെ പുസ്തകപ്രകാശനച്ചടങ്ങ് മുംബൈയില്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ഈ മാസം 12ന് ശിവസേന പ്രവര്‍ത്തകര്‍ കുല്‍ക്കര്‍ണിയുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ചിരുന്നു. ശിവസേനയുടെ ഭീഷണി വകവയ്ക്കാതെ പിന്നീട് കനത്ത സുരക്ഷയില്‍ പുസ്തകം പ്രകാശനം ചെയ്തു. തിങ്കളാഴ്ചയാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പ്രമുഖരുടെ സാന്നിധ്യത്തില്‍ കറാച്ചിയില്‍ പുസ്തകം പ്രകാശനം ചെയ്യുന്നത്. 2005ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച എല്‍ കെ അഡ്വാനിയോടൊപ്പം ബിജെപി സഹയാത്രികനായിരുന്ന കുല്‍ക്കര്‍ണിയുമുണ്ടായിരുന്നു. അന്ന് അഡ്വാനി മുഹമ്മദലി ജിന്നയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it