Flash News

കശ്മീര്‍ വിഷയത്തില്‍ പ്രസ്താവന ഇറക്കിയത് പ്രൊട്ടോകോള്‍ ലംഘനമെന്ന് ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ പ്രസ്താവന ഇറക്കിയത് പ്രൊട്ടോകോള്‍ ലംഘനമെന്ന് ഇന്ത്യ
X
INDIA PAK FRGN SECs

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പ്രധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പാക്കിസ്താന്‍ കശ്മീര്‍ വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയത് പ്രൊട്ടോകോള്‍ ലംഘനമാണെന്ന് ഇന്ത്യ. ജയ്‌ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെതിരായ നടപടി, പത്താന്‍കോട്ടെ നാവിക സേന ആക്രമണം എന്നീ പ്രധാന വിഷയങ്ങള്‍ സംബന്ധിച്ചു ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടെ ഇന്ത്യക്കും പാക്കിസ്താനും ഇടയിലെ പ്രധാന വിഷയം കശ്മീര്‍ തന്നെയാണെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി പ്രസ്താവനയില്‍ വ്യക്തമാക്കിയരുന്നു. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹ്മദ് ചൗധരി എന്നിവരാണ് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. തീവ്രവാദം ഇന്ത്യ-പാക്ക് ബന്ധത്തെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
നേരത്തേ ഇന്തോപാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ജനുവരി 14നു നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഈ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. [related]
Next Story

RELATED STORIES

Share it