കശ്മീര്‍: രാജ്‌നാഥ് സുരക്ഷ വിലയിരുത്തി

ന്യൂഡല്‍ഹി/ശ്രീനഗര്‍: എട്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാസ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിലയിരുത്തി. സംസ്ഥാനത്ത് ജാഗ്രത വിപുലമാക്കാന്‍ അദ്ദേഹം സേനയ്ക്ക് നിര്‍ദേശം നല്‍കി. ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്‍മാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, സംസ്ഥാനത്ത് ഈയിടെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ ജമ്മുകശ്മീര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച് തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചു. സൈനികരുടെ എണ്ണം കൂടുമ്പോള്‍ അതിര്‍ത്തി അക്രമസംഭവങ്ങള്‍ നടക്കുകയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അംഗം ദേവേന്ദര്‍ റാണ പറഞ്ഞു.
Next Story

RELATED STORIES

Share it