Flash News

കശ്മീര്‍ മന്ത്രിസഭയില്‍ കൊലപാതക കേസ് പ്രതിയായ ബിജെപി അംഗവും

കശ്മീര്‍ മന്ത്രിസഭയില്‍ കൊലപാതക കേസ് പ്രതിയായ ബിജെപി അംഗവും
X
sunil kumar sarma bjp

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മെഹ്ബൂബ മുഫ്തി മന്ത്രി സഭയില്‍ ബിജെപി മന്ത്രിയായി കൊലപാതക കേസ് പ്രതിയും. 2008ലെ കിശ്ത്വാര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ സുനില്‍ കുമാര്‍ ശര്‍മ്മയാണ് ഇന്ന് മന്ത്രയായി സത്യപ്രതിജ്ഞ ചെയ്തത്.

കിശ്ത്വാര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സുനില്‍ കുമാര്‍. 2008ലെ കലാപത്തില്‍ 133/2008 യു/എസ് 7/27 എന്ന രജിസ്റ്റര്‍ നമ്പറില്‍ ആയുധ നിയമ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it