Flash News

കശ്മീര്‍ പോലിസിലെ ഏറ്റുമുട്ടല്‍ വിദ്ഗധന്‍ അല്‍ത്താഫ് അഹമ്മദ് കൊല്ലപ്പെട്ടു

കശ്മീര്‍ പോലിസിലെ ഏറ്റുമുട്ടല്‍ വിദ്ഗധന്‍ അല്‍ത്താഫ് അഹമ്മദ് കൊല്ലപ്പെട്ടു
X


altaf-ahmad_0ശ്രീനഗര്‍:ജമ്മു കശ്മീര്‍ പോലിസിലെ ഏറ്റുമുട്ടല്‍ വിദ്ഗധന്‍
അല്‍ത്താഫ് അഹ്മദ് കൊല്ലപ്പെട്ടു.സബ് ഇന്‍സ്‌പെകടറായ അല്‍ത്താഫ്് ഇന്നു രാവിലെ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപൂര്‍ ജില്ലയില്‍ അക്രമികളും പോലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.
്‌ലഷ്‌കര്‍ ഇ തോയിബാ കമ്മാന്‍ഡര്‍ അബു ഖാസിമിനെ പിടികൂടാനുള്ള ഏറ്റുമുട്ടലിനിടെയാണ് മരണം. കാറിന് പിന്നിലിരുന്ന അല്‍ത്താഫിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അല്‍ത്താഫിന്റെ മരണം ജമ്മു കശ്മീര്‍ പോലിസിന് വന്‍ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാന പോലിസിലെ മികച്ച പോലിസ് ഉദ്ദ്യോഗസ്ഥനാണ്  അല്‍ത്താഫ്. കുറ്റവാളികളെ സൈബര്‍ മേഖല ഉപയോഗിച്ച് പിടികൂടുന്നതില്‍ പ്രഗല്‍ഭനാണ്. കശ്മീരില്‍ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ആഗസ്ത് മാസത്തിലെ ഉധംപൂര്‍ അക്രമണത്തിന് അല്‍ത്താഫായിരുന്നു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it