കശ്മീര്‍: കൊല്ലപ്പെട്ട അക്രമികള്‍ വിദേശികളെന്ന് സൈന്യം

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാരയില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സായുധസംഘത്തിലെ അഞ്ചുപേരും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായ വിദേശികളാണെന്ന് സൈന്യം അറിയിച്ചു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ആയുധങ്ങളും മറ്റുപകരണങ്ങളും നല്‍കുന്ന സൂചന ഇവര്‍ ലശ്കര്‍ അംഗങ്ങളാണെന്നും കമാന്‍ഡിങ് ഓഫിസര്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ധുവ പറഞ്ഞു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Next Story

RELATED STORIES

Share it