കശ്മീര്‍ അക്രമം നിഴല്‍യുദ്ധം: ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാസേനയ്ക്കു നേരെ നടന്ന ആക്രമണങ്ങള്‍ സാധാരണ ക്രമസമാധാന പ്രശ്‌നമല്ലെന്നും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നിഴല്‍യുദ്ധമാണെന്നും ജമ്മു-കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്. സംസ്ഥാനത്തെ സുരക്ഷാസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷനേതാവ് ഉമര്‍ അബ്ദുല്ലയുടെ ആവശ്യത്തോട് നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ സ്ഥിതി സംബന്ധിച്ച് കേന്ദ്രവുമായി സംസ്ഥാനം ബന്ധപ്പെട്ടു വരികയാണ്. അമര്‍നാഥ് യാത്രയും വിനോദസഞ്ചാര കാലവും സമാധാനപരവും സംഭവരഹിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് പ്രസ്താവനയിറക്കും- നിര്‍മല്‍ സിങ് പറഞ്ഞു. അമര്‍നാഥ് യാത്രികരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ സംബന്ധിച്ച ആശങ്ക നല്ലതാണെന്നും എന്നാല്‍, സംസ്ഥാനത്ത് ജീവിക്കുന്നവരുടെ സുരക്ഷയും സര്‍ക്കാര്‍ ചിന്തിക്കണമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
Next Story

RELATED STORIES

Share it