കശ്മീര്‍:മെഹബൂബ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 31ന് ശ്രീനഗറിലും ഫെബ്രുവരി 3ന് ജമ്മുവിലുമാണ് കൂടിക്കാഴ്ചകള്‍.
സര്‍ക്കാര്‍ രൂപീകരണത്തിനു പുറമെ സംഘടനാ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തി ല്‍ നിന്നുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ പരിഗണിക്കും. പാര്‍ട്ടി അംഗത്വ പ്രചാരണത്തിന് യോഗത്തില്‍ തുടക്കം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായിരുന്ന മുഫ്തി മുഹമ്മദ് സയ്യീദിന്റെ മരണത്തെ തുടര്‍ന്ന് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് യോഗം ചേരാന്‍ തീരുമാനമുണ്ടായത്.
കുറച്ചു ദിവസം മുമ്പ് സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ മെഹബൂബയെ ചുമതലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it