'കശ്മീരില്‍ സൈനികര്‍ ബലാല്‍സംഗം ചെയ്യുന്നു'

ന്യൂഡല്‍ഹി: കശ്മീരില്‍ ചില സൈനികര്‍ സ്ത്രീകളെ ബലാ ല്‍സംഗം ചെയ്യുന്നുണ്ടെന്ന് കനയ്യ കുമാര്‍. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ. നിങ്ങള്‍ ഞങ്ങളെ എത്രതന്നെ തടയാന്‍ ശ്രമിച്ചാലും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ തങ്ങള്‍ ശബ്ദിക്കും. അഫ്‌സ്പയ്‌ക്കെതിരെയും തങ്ങള്‍ ശബ്ദമുയര്‍ത്തും. നമ്മുടെ സൈനികരോടു തങ്ങള്‍ക്ക് ബഹുമാനമുണ്ട്. എന്നാല്‍ ചില ഇന്ത്യന്‍ സൈനികര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നുവെന്നത് യാഥാര്‍ഥ്യമാണ്- കനയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it