കശ്മീരില്‍ രണ്ടു പേരെ വെടിവച്ചുകൊന്നു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പല്‍വാമ ജില്ലയില്‍ സൈനികരുടെ വെടിയേറ്റ് രണ്ടു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സായുധസംഘാംഗങ്ങള്‍ ഗുര്‍സൂ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നു രഹസ്യവിവരം ലഭിച്ചെത്തിയ സൈനികരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രദേശത്തെ ഓരോ വീടും സൈന്യം അരിച്ചുപെറുക്കി. പുലര്‍ച്ചെ 3 മണിയോടെയാണ് ഒളിച്ചിരുന്ന അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കീഴടങ്ങണമെന്ന സൈന്യത്തിന്റെ നിര്‍ദേശം തള്ളിയ സംഘം സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it